CinemaGeneralLatest NewsMollywoodMovie GossipsNEWS

മാമാങ്കത്തിന് ശേഷം ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി വേണു നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.’ – ആന്റോ ജോസഫ് കുറിച്ചു.

എം പത്മകുമാര്‍ സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രമായ ‘മാമാങ്കം’ 2019ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അച്യുതന്‍ ബി നായര്‍, സിദ്ദിഖ്, പ്രാചി തെഹ്‍ലാന്‍, സുരേഷ് കൃഷ്‍ണ, മണിക്കുട്ടന്‍, സുദേവ് നായര്‍, കനിഹ, അനു സിത്താര. ഇനിയ തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു.

അതേസമയം ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പര്‍വ്വം’, നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ‘പുഴു’ എന്നിവയാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള സിനിമകൾ. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്‍റി’ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button