CinemaGeneralLatest NewsNEWSSocial MediaTollywoodVideos

അയ്യപ്പൻ നായരായി പവൻ കല്യാൺ: ‘ഭീംലനായക്’ ക്യാരക്ടർ ടീസർ പുറത്തിറങ്ങി

അയ്യപ്പനും കോശിയും തീം സോംഗ് ആയ 'ആടകചക്കോ'യുടെ തെലുങ്ക് വേര്‍ഷനാണ് പുറത്തു വന്നിരിക്കുന്നത്

ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. വമ്പൻ വിജയം കൈവരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഭീംല നായക്’ എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

അയ്യപ്പനും കോശിയും തീം സോംഗ് ആയ ‘ആടകചക്കോ’യുടെ തെലുങ്ക് വേര്‍ഷനാണ് പുറത്തു വന്നിരിക്കുന്നത്. മലയാളത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ്. തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോശിയെ അയ്യപ്പന്‍ നായര്‍ ലോഡ്ജിലെത്തി പൂട്ടാന്‍ നോക്കുന്ന രംഗത്തിന്റെ തെലുങ്ക് പതിപ്പാണ് ഇതിലുള്ളത്. ബിജു മേനോന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെത്തിയ കഥാപാത്രം തെലുങ്കില്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞാണ് എത്തുന്നത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

shortlink

Related Articles

Post Your Comments


Back to top button