CinemaGeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’: ഗാനം ഒരുക്കാൻ വിനീതും ദീപക് ദേവും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോ ഡാഡി'

ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരഗോമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ബ്രോ ഡാഡിയുടെ ഗാനം ഒരുക്കാൻ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുകയാണെന്നും സോം​ഗ് റെക്കോർഡിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. ഒപ്പം ഇരുവരുടെയും ചിത്രവും പൃഥ്വി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

https://www.instagram.com/p/CSj4vlopGgX/?utm_source=ig_embed&ig_rid=6732607b-9e9d-426e-b7ae-668457e6a819

പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താര നിര അണിനിരക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button