GeneralKollywoodLatest NewsNEWSSocial MediaVideos

നിങ്ങൾ എല്ലാകാലവും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും: വിവേകിൻ്റെ അവസാന വീഡിയോ പങ്കുവെച്ച് സൂര്യ

വിവേക് സാർ അവസാനമായി അഭിനയിച്ച പരിപാടിയുടെ ടീസർ പങ്കുവയ്ക്കാൻ സാധിച്ചതിൽ അത്യന്തം അഭിമാനം തോന്നുന്നുവെന്ന് സൂര്യ

സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നടൻ വിവേകിന്റെ വിയോഗം. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ അദ്ദേഹം അവസാനമായി എത്തിയ ഒരു പരിപാടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ സൂര്യ. ആമസോൺ അവതരിപ്പിക്കുന്ന ഒരു രസകരമായ പരിപാടിയിൽ വിവേക് എത്തിയപ്പോഴുള്ള വീഡിയോയാണ് ഇത്. ഇതിന്റെ ടീസർ ആണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്.

ട്വിറ്ററിലാണ് സൂര്യ ഈ പരിപാടിയുടെ ടീസർ പങ്കുവെച്ചത്. ഈ പരിപാടിയിലെ മത്സരാർഥികൾക്ക് കാണിച്ചുകൊടുക്കുന്ന കോമഡി ക്ലിപ്പുകളിൽ ഒന്നിൽ അഭിനയിച്ചിരിക്കുന്നത് വിവേക് ആണ്.

വികാരനിർഭരമായ ഒരു കുറിപ്പാണ് സൂര്യ ഇതിനൊപ്പം പങ്കുവെച്ചത്. ‘നിങ്ങൾ എല്ലാകാലവും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. വിവേക് സാർ അവസാനമായി അഭിനയിച്ച പരിപാടിയുടെ ടീസർ പങ്കുവയ്ക്കാൻ സാധിച്ചതിൽ അത്യന്തം അഭിമാനം തോന്നുന്നു. നിങ്ങൾ ഒരു മികച്ച മനുഷ്യ സ്നേഹിയായിരുന്നു. എപ്പോഴും പ്രോഗ്രസീവായിട്ടുള്ള ചിന്തകളായിരുന്നു നിങ്ങളെ നയിച്ചത്. നിങ്ങൾ എല്ലാകാലവും ഞങ്ങളെ ഇൻസ്പയർ ചെയ്തുകൊണ്ടിരിക്കും’ – സൂര്യ ട്വിറ്ററിൽ കുറിച്ചു.

ആമസോൺ പ്രൈമിലെ പരിപാടികളിൽ ഒന്നാണ് എൽ ഓ എൽ – ലാസ്റ്റ് വൺ ലാഫിംഗ്. ഇത് ഒരു ഇൻറർനാഷണൽ പരിപാടിയാണ്. ഏറ്റവും അവസാനം വരെ ചിരി പിടിച്ചുനിർത്തുന്ന വ്യക്തി ആയിരിക്കും ഇതിൽ വിജയിക്കുന്നത്. ഈ പരിപാടിയുടെ ഇന്ത്യൻ വേർഷൻ ഉണ്ടാവാൻ പോവുകയാണ്. ഇതിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. ‘എങ്കേ സിരി പാപ്പോം’ എന്നാണ് ഈ പരിപാടിക്ക് തമിഴിൽ പേര് നൽകിയിരിക്കുന്നത്. അടുത്തുതന്നെ ഈ പരിപാടി ആമസോണിൽ ലഭ്യമാകും.

 

shortlink

Related Articles

Post Your Comments


Back to top button