BollywoodCinemaGeneralLatest NewsNEWSSocial MediaTrailersVideos

‘ചെഹരെ’: അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക

അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി റുമി ജഫ്രെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെഹരെ’. പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ സിനിമയുടെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു. വളരെ ആവേശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റ് 27ന് തീയറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് അമിതാഭ് ബച്ചൻ അറിയിച്ചിരുന്നു.

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രഞ്‍ജിത് കപൂറുമായി ചേര്‍ന്നാണ് സംവിധായകൻ റുമി ജഫ്രി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button