GeneralLatest NewsMollywoodNEWSSocial Media

പുതുവർഷത്തിൽ സന്തോഷവാർത്തയുമായി ബാലചന്ദ്രമേനോൻ

പുതുവർഷ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് ബാലചന്ദ്രമേനോൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനും അഭിനേതാവുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുവർഷ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് ബാലചന്ദ്രമേനോൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പുതിയ ഒരു തുടക്കത്തെക്കുറിച്ചും അദ്ദേഹം അറിയിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

‘ഇന്ന് മലയാളമാസം , ‘പൊന്നിൻ ‘ ചിങ്ങമാസം , ഒന്നാം തീയതി. ഈ പുതുവർഷത്തിൽ ഏവർക്കും ഐശ്വര്യ സമൃദ്ധമായ ദിനങ്ങൾ ഞാൻ ആശംസിക്കട്ടെ. ഒറ്റയ്ക്കിരുന്നും വായ് മൂടിക്കെട്ടിയും , കാലും കയ്യും കഴുകിയും എല്ലാവർക്കും മതീം കൊതിയുമായി എന്ന് അറിയാം. അതിൽ നിന്നുള്ള ഒരു മോചനം ഈ മാസം മുതൽ ഉണ്ടാകുമെന്ന എന്റെ പ്രതീക്ഷയിൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. “ഉത്രാടരാത്രി’യെ തുടർന്ന് എനിക്ക് കിട്ടിയ സന്ദേശങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ചിത്രത്തെ പൂർണ്ണമായോ ഭാഗികമായോ ഓർമ്മയുടെ മണിച്ചെപ്പിൽ സൂക്ഷിക്കുന്ന നിങ്ങളോടു ഞാൻ എങ്ങിനെ നന്ദി പറയാനാണ് ? ഉത്രാടരാത്രി ആവർത്തിക്കണോ എന്ന കാര്യത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ഞാൻ കണ്ടു. ഒരു തീരുമാനമാവുമ്പോൾ ഞാൻ തീർച്ചയായും അറിയിക്കും

ഈ നല്ല ദിവസം എന്നെ സംബന്ധിച്ച് ഒരു നല്ല വർത്തമാനം നിങ്ങളെ അറിയിക്കാനുണ്ട്. ഫിൽമി ഫ്രൈഡേയ്സ് സീസൺ വൺ& സീസൺ 2ന് ശേഷം സീസൺ 3 ന്റെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. അധികം വൈകാതെ നിങ്ങൾക്ക് അത് പ്രതീക്ഷിക്കാം . ഈ രണ്ടു സെഗ്മെന്റുകൾക്കും നിങ്ങൾ അയച്ചു തന്ന വിലയേറിയ അഭിപ്രായങ്ങളിൽ തെരഞ്ഞെടുത്തവ ഈ പേജിൽ ഇനിയുള്ള ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. പ്രൂഫ് ദ പഡ്ഡിങ് ഈസ് ഇൻ ദ ഈറ്റിങ് എന്ന് പറയുന്നത് പോലെ.പുതുവർഷത്തിൽ നിങ്ങൾക്കായി തയ്യാറാക്കിയ ഏതാണ്ട് മൂന്നു മിനിട്ടു ദൈർഘ്യമുള്ള ഒരു വീഡിയോ ഇതോടൊപ്പം ഞാൻ അടക്കം ചെയ്തിട്ടുണ്ട്. . ചില ആശയങ്ങൾ മനസ്സിൽ കണക്കു കൂട്ടിതന്നെയാണ് വീഡിയോ തയ്യാറാക്കിയത്. കാര്യം മൂന്നു മിനിട്ട് നീളമേ ഉള്ളുവെങ്കിലും മൂന്ന് ദിവസം കൊണ്ടാണ് അത് തീർത്തത്. ആ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്കെന്താണ് മനസ്സിൽ തോന്നിയത് എന്ന് എന്നെ എഴുതി അറിയിക്കാൻ മറക്കരുത്. ആ അഭിപ്രായങ്ങൾക്കു ഞാൻ അത്രക്കും വിലമതിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക എന്നുമായിരുന്നു’ ബാലചന്ദ്രമേനോൻ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button