GeneralLatest NewsMollywoodNEWSSocial Media

നേപ്പാളിൽ നിന്നുള്ള ചിത്രവുമായി ധർമ്മജൻ: തോറ്റതോടെ പലായനം ചെയ്‌തോ ? എന്ന് കമന്റ്

ഒരു നേപ്പാള്‍ ക്ലിക്ക്' എന്ന തലക്കെട്ടോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചത്

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് നേരെ നിരന്തരം സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. വിമർശനവുമായി എത്തുന്നവർക്ക് എല്ലാം ധർമജൻ മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ധർമ്മജൻ പങ്കുവെച്ച ഒരു ചിത്രത്തിന് നേരെയും പരിഹാസം നിറഞ്ഞ കമന്റുകളുമായി എത്തിയിരിക്കുകയാണ് ചിലർ. ഒരു നേപ്പാള്‍ ക്ലിക്ക്’ എന്ന തലക്കെട്ടോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതിന് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പലായനം ചെയ്തതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

‘തോറ്റതോടെ പലായനം ചെയ്‌തോ ? നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്’, ‘അന്ന് പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ’, ‘കോണ്‍ഗ്രസ്സ് അടിത്തറ കെട്ടി ഉറപ്പിക്കാന്‍ പോയത് ആവും’, ‘കോണ്‍ഗ്രസ്സുകാര്‍ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല’, ‘ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല. അതൊക്കെ എല്ലാരും വിട്ടു. ഇങ്ങോട്ട് തിരിച്ചുവാ.’ എന്നീ രീതികളിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

https://www.facebook.com/Darmajanbolgattyofficial/posts/373605427454720

ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടായിരുന്നു ധര്‍മ്മജൻ മത്സരിച്ചത്. ധര്‍മ്മജൻ 20000ത്തില്‍ വോട്ടുകള്‍ക്ക് ആണ് തൊട്ടടുത്ത സ്ഥാനാര്‍ഥി സിപിഎമ്മിലെ സച്ചിൻ ദേവിനോട് പരാജയപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button