CinemaGeneralLatest NewsMollywoodMovie GossipsNEWS

തിരക്കുകൾ കാരണം അവർ പിന്മാറി, അങ്ങനെയാണ് കിലുക്കത്തിൽ രേവതി എത്തുന്നത് !

കിലുക്കത്തിൽ രേവതിയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു നടിയായിരുന്നു

ഇപ്പോഴും മലയാളികളെ ചിരിപ്പിക്കുന്ന സിനിമയാണ് മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം. 1991 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ചില അണിയറക്കഥകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കിലുക്കത്തിൽ രേവതിയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു നടിയായിരുന്നു എന്നാണ് പഴയൊരു പത്രറിപ്പോർട്ട് സൂചിപ്പിക്കുന്നത്. അമലയെ ആയിരുന്നു പ്രിയദർശൻ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്.

എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിൽ അമല സജീവമായി നിൽക്കുന്ന സമയം ആയിരുന്നു ​അത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയപ്പോൾ അമലയ്ക്ക് അസൗകര്യങ്ങൾ ഉണ്ടാവുകയും പകരം രേവതിയെ നായികയായി നിശ്ചയിക്കുകയുമായിരുന്നു.

https://www.instagram.com/p/CSn4d8QhKMZ/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button