GeneralLatest NewsMollywoodNEWS

ഒരു ജനതയുടെ കരച്ചിൽ കേൾക്കാൻ ലോക സംഘടനകൾ പോലും ഇല്ലെന്നുള്ള തിരിച്ചറിവ് ഒരു പാഠം ആണ്: സാധിക 

അഫ്ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ദൂരം വിദൂരമല്ലെന്നും സാധിക

അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി സാധിക വേണുഗോപാൽ. മതം കൊല്ലുന്ന മനുഷ്യർ, അഫ്ഗാനിലെ നിസ്സഹായരായ മനുഷ്യർക്കൊപ്പം എന്ന ഹാഷ്ടാഗും എഴുതിയ പ്ലക്കാർഡ് ഷെയർ ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം. ഒരു ജനതയുടെ കരച്ചിൽ കേൾക്കാൻ ലോക സംഘടനകൾ പോലും ഇല്ലന്നുള്ള തിരിച്ചറിവ് നമുക്കൊക്കെ ഒരു പാഠം ആണ്. അഫ്ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ദൂരം വിദൂരമല്ലെന്നും സാധിക കുറിച്ചു.

‘ചില കാഴ്ചകൾ ചിന്തകൾക്ക് അതീതമായി സഞ്ചരിക്കുന്നു ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പലായനങ്ങളും അടിച്ചമർത്തലുകളും ചിന്തിന്തിക്കാൻ പോലും സാധിക്കുന്നില്ല. ഒരു ജനതയുടെ കരച്ചിൽ കേൾക്കാൻ ലോക സംഘടനകൾ പോലും ഇല്ലന്നുള്ള തിരിച്ചറിവ് നമുക്കൊക്കെ ഒരു പാഠം ആണ്. അഫ്ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല’, സാധിക ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ അഫ്ഗാന്‍ ജനതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഗായകരായ സിത്താര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് എന്നിവർ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button