GeneralLatest NewsMollywoodNEWS

വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി താരസംഘടന അമ്മ

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്

കൊച്ചി: ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്ത് താരസംഘടനയായ അമ്മ. നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ ‘ഒപ്പം അമ്മയും’ എന്ന പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകിയത്.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്. മൊബൈൽ റീറ്റെയ്ൽ കമ്പനിയായ ‘ഫോൺ 4’ മായി സഹകരിച്ചാണ് പദ്ധതി. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് ചടങ്ങു നടന്നത്.

കൂടാതെ സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റും നല്‍കി. കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കുള്ള ഓണക്കിറ്റ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ചടങ്ങിന്റെ പകുതിയില്‍ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button