CinemaGeneralLatest NewsMollywoodNEWSSocial Media

പുതിയ മേഖലയിലേക്ക് ചുവടുവെച്ച് ആൻ അഗസ്റ്റിൻ

ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നുവെന്ന് ആൻ അഗസ്റ്റിൻ

‘എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന നടി സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ താൻ മറ്റൊരു മേഖലയിലേക്കും തുടക്കം കുറിക്കാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ആൻ അഗസ്റ്റിൻ. ഇത്തവണ നിര്‍മാണ രംഗത്തേക്കാണ് നടി ചുവടുവെച്ചിരിക്കുന്നത്. മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിർമാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വയ്ക്കുകയാണ് എന്ന് സമൂഹമാധ്യമങ്ങളിലൂടെ ആൻ അറിയിച്ചു.

‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’–ആൻ അഗസ്റ്റിൻ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button