GeneralLatest NewsMollywoodNEWS

ഇന്ത്യയിലെ മികച്ച പത്ത് താരങ്ങളിൽ ഒന്നാം സ്ഥാനത്ത് മലയാളത്തിന്റെ പ്രിയനടൻ!!

കമല്‍ഹാസനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് അമിതാബ് ബച്ചനാണ്

അഭിനയ മികവില്‍ മുൻപതിയിൽ നിൽക്കുന്ന ഇന്ത്യയിലെ മികച്ച പത്ത് നടന്മാര്‍ ആരൊക്കെയെന്നു കണ്ടെത്തുകയാണ് ‘sim & mandeep’ എന്ന യൂട്യൂബ് ചാനല്‍. അമിതാബ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍,വിക്രം, രജനികാന്ത് തുടങ്ങിയുള്ള വലിയൊരു ലിസ്റ്റില്‍ നിന്ന് പത്ത് പേരെ തിരഞ്ഞെടുത്തപ്പോൾ ഒന്നാം സ്ഥാനം നേടിയത് മലയാളത്തിന്റെ പ്രിയതാരമാണ്.

read also: ‘ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്’: ഷിബു ചക്രവര്‍ത്തി

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ് മികച്ച നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഷാരൂഖ് ഖാന്‍, മഹേഷ് ബാബു, സൂര്യ തുടങ്ങി അന്യഭാഷാ താരങ്ങളെല്ലാം മോഹന്‍ലാലിന്റെ ഫാനാണെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കമല്‍ഹാസനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് അമിതാബ് ബച്ചനാണ്

shortlink

Related Articles

Post Your Comments


Back to top button