BollywoodCinemaGeneralLatest NewsMovie GossipsNEWS

ഷാരൂഖ് ഖാന്റെ മകൾ സിനിമയിലേക്ക്

സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ‘ആര്‍ച്ചി’ എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്‍പദമാക്കിയുള്ളതാവും ഈ ചിത്രം. ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും ചിത്രം എത്തുകയെന്നുമാണ് പുറത്തുവരുന്ന വിവരം.

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ മറ്റു താരനിര്‍ണ്ണയത്തിലേക്ക് സോയ അക്തര്‍ കടക്കുന്നതേയുള്ളുവെങ്കിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുഹാന തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‍കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്.

അഭിനയത്തോടുള്ള സുഹാനയുടെ താല്‍പര്യത്തെപ്പറ്റി ഷാരൂഖ് ഖാന്‍ പല അഭിമുഖങ്ങളിലും മുന്‍പ് പറഞ്ഞിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഒരു ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ നാടകാവതരണത്തില്‍ സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ‘ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button