GeneralLatest NewsMollywoodNEWS

ചാണകം എന്ന് വിളിക്കുന്നത് അഭിമാനം: സുരേഷ് ഗോപി

ചാണകം വിളി നിർത്തരുതെന്ന് സുരേഷ് ഗോപി

ചാണകം എന്ന് തന്നെ വിളിക്കുന്നത് അഭിമാനമാണെന്ന് സുരേഷ് ഗോപി. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

താലിബാൻ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു.

നേരത്തെ ബ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിച്ചാൽ മതി എന്ന് സുരേഷ് ഗോപി പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button