GeneralLatest NewsMollywoodNEWSSocial Media

നിന്റെ എല്ലാ വിജയങ്ങളിലും ഞാൻ അഭിമാനിക്കുന്നു: സണ്ണിച്ചന് പിറന്നാൾ ആശംസയുമായി ദുൽഖർ

സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുൽഖറും സണ്ണിയും സിനിമയിലേക്കെത്തുന്നത്

മലയാളികളുടെ പ്രിയ യുവനടൻ സണ്ണി വെയ്ന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി നടനും സുഹൃത്തുമായ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലൂടെ സണ്ണിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ആശംസ അറിയിച്ചിരിക്കുന്നത്. നിന്റെ എല്ലാ വിജയങ്ങളിലും ഞാൻ അഭിമാനിക്കുന്നു എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

‘സണ്ണിച്ചാ! നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസ. നീ ചെയ്യുന്ന എല്ലാ നല്ല സിനിമകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്റെ എല്ലാ വിജയങ്ങളിലും, നിനക്ക് ലഭിക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളിലും നിരൂപകപ്രശംസയിലും അവ എന്റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു. എന്റെ ‘ലാലു’വിന്റെ ‘കുരുടി’ക്കും ‘കാസി’യുടെ ‘സുനി’ക്കും ഒരിക്കല്‍ കൂടെ ജന്മദിനാശംസകള്‍,’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

https://www.facebook.com/DQSalmaan/posts/381887353295973

സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും സിനിമയിലേക്കെത്തുന്നത്. അന്ന് മുതലുള്ള സൗഹൃദം ഇന്നും ഇരുവരും നിലനിർത്തി പോകുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്‍മരിയ കലിപ്പിലാണ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

മഞ്ജുവാര്യര്‍, ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ തുടങ്ങി നിരവധി പേരാണ് സണ്ണി വെയ്‌ന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

സാറാസ് ആണ് സണ്ണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളിലെ സണ്ണിയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button