GeneralLatest NewsMollywoodNEWSSocial Media

‘കുടുംബം പോറ്റാൻ തെരുവിലിറങ്ങുന്നവർക്ക് പിഴ’: ‘അമ്മ’ ജനറൽ ബോഡിക്കെതിരെ ബിന്ദു കൃഷ്ണ

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച താരങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

‘അമ്മ’യുടെ യോഗത്തില്‍ താരങ്ങൾ മാസ്‌ക് ധരിക്കാതെ എത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെയാണ് വിമര്‍ശനം ശക്തമായത്. ഇപ്പോഴിതാ താരങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പിനോടൊപ്പം താരങ്ങളുടെ ചിത്രവും ബിന്ദു പങ്കുവെച്ചു.

ബിന്ദു കൃഷ്ണയുടെ വാക്കുകൾ:

‘സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ’, ഫെയ്‌സ്ബുക്കില്‍ ബിന്ദു കൃഷ്ണ കുറിച്ചു.

കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു കഴിഞ്ഞ ദിവസം സംഘടനയുടെ യോഗം നടന്നത്. നിരവധി താരങ്ങളാണ് പങ്കെടുത്തത്. ആരും മാസ്ക് ധരിക്കാതെ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു താരങ്ങള്‍ ഒത്തുകൂടിയത്. സാമൂഹിക അകലം പാലിക്കാതെ താരങ്ങള്‍ ഉള്‍പ്പെടെ വേദിയില്‍ ഇരുന്നതും എറണാകുളം എം.പി ഹൈബി ഈഡന്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതുമെല്ലാം വിമര്‍ശനത്തിന് കാരണമായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button