BollywoodGeneralLatest NewsNEWSSocial MediaVideos

രാജ് കുന്ദ്ര അറസ്റ്റിലായിട്ട് ഒരു മാസം: ഷൂട്ടിങ് തിരക്കുകളുമായി ശിൽപ ഷെട്ടി, വീഡിയോ

കഴിഞ്ഞ മാസമാണ് നീലച്ചിത്രം നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനും വ്യവസായിയായ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്

നീലച്ചിത്ര നിര്‍മാണക്കേസില്‍ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിനു ശേഷം ആദ്യമായി ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി എത്തി നടി ശില്‍പ ഷെട്ടി. ഡാന്‍സ് റിയാലിറ്റി ഷോ ആയ സൂപ്പര്‍ ഡാന്‍സറിന്റെ സെറ്റിലേക്കാണ് ഒരു മാസത്തിന് ശേഷം ശില്പ മടങ്ങി എത്തിയത്. കാരവനില്‍ നിന്ന് ഇറങ്ങി മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് സെറ്റിലേക്ക് കയറുന്ന ശിൽപയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

https://www.instagram.com/p/CSvv8OEnzMQ/?utm_source=ig_web_copy_link

കഴിഞ്ഞ മാസമാണ് നീലച്ചിത്രം നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനും വ്യവസായിയായ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. കേസില്‍ പ്രധാന ഗൂഢാലോചകനാണ് രാജ് കുന്ദ്ര എന്നാണ് മുംബൈ പൊലീസിന്റെ വാദം. അതേസമയം കേസുമായി ശില്‍പ ഷെട്ടിക്ക് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2009 ലാണ് ശില്‍പ ഷെട്ടിയും രാജ്കുന്ദ്രയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button