BollywoodCinemaGeneralLatest NewsMollywoodNEWSSocial Media

കണ്ണാടിക്ക് പകരം ക്യാമറയിൽ നോക്കി മേക്കപ്പിട്ട് സണ്ണി ലിയോൺ: വൈറൽ ചിത്രം

മേക്കപ്പിടാന്‍ കണ്ണാടി വേണ്ടെന്ന് കാണിച്ചുകൊണ്ടാണ് ക്യാമറയിൽ നോക്കി സണ്ണി മേക്കപ്പിടുന്നത്

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

നിങ്ങൾക്ക് മേക്കപ്പ് ചെയ്യേണ്ടിവരുമ്പോൾ, മുന്നിലുള്ളതെല്ലാം ഒരു കണ്ണാടിയായി മാറുന്നു. മേക്കപ്പിടാന്‍ കണ്ണാടി വേണ്ടെന്ന് കാണിച്ചുകൊണ്ടാണ് ക്യാമറയിൽ നോക്കി സണ്ണി മേക്കപ്പിടുന്നത്.

https://www.instagram.com/p/CSs9Nx4j1iw/?utm_source=ig_web_copy_link

അതേസമയം ഷീറോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും നായികയായി ചുവടു വെച്ചിരിക്കുകയാണ് സണ്ണി. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമ ഒരു സൈക്കളോജിക്കൽ ത്രില്ലറാണ്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments


Back to top button