GeneralLatest NewsMollywoodNEWSSocial Media

പ്രിയൻ സർ ലാലേട്ടന്റെ അടുത്ത് ചെന്ന് ടാ ഇവന്റെ കയ്യിൽ ഒരു വെറൈറ്റി വീഡിയോ ഉണ്ട്, ഒന്നു കണ്ടുനോക്കെന്ന് പറഞ്ഞു: കുറിപ്പ്

മോഹൻലാലിന്റെ സാന്റ് ആർട്ട് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉദയൻ എടപ്പാൾ എന്ന സാന്റ് ആർട്ടിസ്റ്റ്

സിനിമാ താരങ്ങളോടുള്ള ആരാധന മൂലം വ്യത്യസ്തമായ സമ്മാനങ്ങൾ പലപ്പോഴും ആരാധകർ ഒരുക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ മോഹൻലാലിനെ കാണിക്കുകയും അഭിപ്രായം പറയുകയും ചെയ്ത അനുഭവം പങ്കുവെയ്ക്കുകയാണ് ഉദയൻ എടപ്പാൾ എന്ന സാന്റ് ആർട്ടിസ്റ്റ്. ‘ഒപ്പം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ വീഡിയോ കാണിക്കാൻ കഴിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു. ആദ്യം ലൊക്കേഷനിൽ എത്തിയപ്പോൾ സെക്യൂരിറ്റിക്കാർ കടത്തി വിട്ടില്ല എന്നും, അവിടേക്ക് എത്തിയ പ്രിയദർശനാണ് തന്നെ മോഹൻലാലിന്റെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് ചെന്നതെന്നും ഉദയൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒപ്പം സിനിമയുടെ ആർട്ട് ഡയറക്ടർ മണിയേട്ടനെ പരിചയമുള്ളതുകൊണ്ടാണ് ലാലേട്ടനെ നേരിൽ കാണാൻ ഒപ്പം സിനിമയുടെ ലൊക്കേഷനിൽ എത്തിയത്. മണിയേട്ടനാണ് ആകെ പരിചയം പക്ഷെ സെറ്റിൽ കറുത്ത കോട്ടിട്ട സെക്യൂരിറ്റികാർ തടഞ്ഞു.മണിയേട്ടൻ്റെ പരിചയം പറഞ്ഞിട്ടും കടത്തിവിട്ടില്ല. അപ്പോഴാണ് ഡയറക്ടർ പ്രിയദർശൻ പുറത്തേക്കിറങ്ങിവന്നത് അന്നേരം എൻ്റെ കയ്യിൽ ഒരു സാൻ്റ് ആർട്ട് വീഡിയോ ഉണ്ടായിരുന്നു തുടക്കകാലത്ത് മൊബൈൽ ക്യാമറ കൊണ്ട് ചിത്രീകരച്ചത് വാനപ്രസ്ഥം വീഡിയോ അത് നേരെ പ്രിയദർശൻ സാറിനെ കാണിച്ചു വീഡിയോ കണ്ട് എന്നോടു പറഞ്ഞു ലാലുകണ്ടോഇല്ല എന്നു മറുപടി എന്നാ വാ എന്ന് പറഞ്ഞ് എൻ്റെ കയ്യും പിടിച്ച് ലാലേട്ടൻ്റെ അടുത്തേക്ക്.ടാ ലാലേ ഇവൻ്റെ കയ്യിൽ ഒരു വെറൈറ്റി വീഡിയോ ഒന്നു കണ്ടുനോക്ക് .വീഡിയോകണ്ടതിനു ശേഷം അഭിനന്ദനം പിന്നെ സാൻ്റ് ആർട്ടിനെ കുറിച്ച് കുറെചോദിച്ചറിഞ്ഞു.ഇന്നാ വീഡിയോ ഒന്നുകൂടി വരച്ചു ദൃശ്യ മികവോടെ…. കുഞ്ഞുകുട്ടനിൽ നിന്നും കഥകളി വേഷങ്ങളിലേക്ക് .

shortlink

Related Articles

Post Your Comments


Back to top button