BollywoodGeneralKollywoodLatest NewsNEWS

താരസുന്ദരികൾ കുടിക്കുന്ന വമ്പൻ വിലയുള്ള ‘ബ്ലാക്ക് വാട്ടറിന്റെ’ ഗുണങ്ങൾ ഇതാണ് ?

ഇന്ത്യയില്‍ 500 മില്ലി ബ്ലാക്ക് വാട്ടറിന് 100 രൂപയോളമാണ് വില

സിനിമാ താരങ്ങളുടെ വർക്ക്ഔട്ടും സൗന്ദര്യ സംരക്ഷണവുമെല്ലാം അറിയാൻ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പലപ്പോഴും താരങ്ങൾ തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങളും ടിപ്സും ഒക്കെ വെളിപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫിറ്റ്‌നസ് പ്രേമികളായ സെലിബ്രിറ്റികളുടെ ഇപ്പോഴത്തെ ഇഷ്ടപാനീയമായ ബ്ലാക്ക് വാട്ടറിനെ കുറിച്ചാണ്.

കോവിഡ് കാലത്ത് നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല ക്രിക്കറ്റ് താരം വിരാട് കോലി തുടങ്ങിയവരുടെ ചില ചിത്രങ്ങളില്‍ ബ്ലാക്ക് വാട്ടര്‍ ബോട്ടിലുകളും കാണാൻ സാധിച്ചിരുന്നു.

എന്താണ് ഈ ബ്ലാക്ക് വാട്ടര്‍ എന്നല്ലേ? ഏഴുപതിലേറെ ധാതുക്കളടങ്ങിയ പി.എച്ച് മൂല്യം ഉയര്‍ന്ന ആല്‍ക്കലൈന്‍ പാനീയമാണ് ബ്ലാക്ക് വാട്ടര്‍. കറുത്ത നിറമായതുകൊണ്ടാണ് ഇതിനെ ബ്ലാക്ക് വാട്ടറെന്ന് വിളിക്കുന്നത്. ഇത് അസിഡിറ്റി കുറക്കുമെന്നും നിര്‍ജലീകരണം തടയുമെന്നും ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ നിര്‍വീര്യമാക്കുമെന്നും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതുകൊണ്ടാണ് താരങ്ങളുടെ ഇഷ്ടപാനീയമായി ‘ബ്ലാക്ക് വാട്ടർ’ സ്ഥാനം പിടിച്ചത്.

ഇന്ത്യയില്‍ 500 മില്ലി ബ്ലാക്ക് വാട്ടറിന് 100 രൂപയോളമാണ് വില. എന്നാൽ ബ്രാന്‍ഡുകള്‍ മാറുന്നതിന് അനുസരിച്ച് വിലയില്‍ വ്യത്യാസം ഉണ്ടായേക്കാം.

shortlink

Post Your Comments


Back to top button