CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’ പുറത്ത്

ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റിനെയും ഭാര്യയായി മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മയെയും കുടുംബ കഥ പറയുന്ന ഫീൽ ​ഗുഡ് സിനിമയാണ് ഹോം

കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ‘ഹോം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റിനെയും ഭാര്യയായി മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മയെയും കുടുംബ കഥ പറയുന്ന ഫീൽ ​ഗുഡ് സിനിമയാണ് ‘ഹോം’.

ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ദ്രൻസും മഞ്ജു പിള്ളയും അഭിനയിച്ച് 1997 ൽ പുറത്തിറങ്ങിയ ‘നീ വരുവോളം’ എന്ന സിനിമയിലെ രംഗമാണ് ഒലിവർ ട്വിസ്റ്റിന്റെ വിവാഹ ഫോട്ടോയായി സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സിബി മലയിലിന്റെ സംവിധാനത്തിൽ ദിലീപ് നായകനും ദിവ്യ ഉണ്ണി നായികയുമായ ചിത്രമായിരുന്നു ‘നീ വരുവോളം’.

ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍, ജോ ആന്‍ഡ് ദ ബോയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹോം’. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, നസ്‍ലെന്‍ കെ.ഗഫൂര്‍, ജോണി ആന്‍റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button