CinemaGeneralKollywoodLatest NewsMollywoodNEWS

മഹേഷ് നാരായണന് വേണ്ടി തിരക്കഥ എഴുതാനൊരുങ്ങി കമൽഹാസൻ

1992 ല്‍ പുറത്തിറങ്ങിയ തേവര്‍മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായിട്ടാണ് ഇവര്‍ ഒന്നിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ സിനിമയ്ക്ക് നടൻ കമൽഹാസൻ തിരക്കഥ എഴുതുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വിക്രം എന്ന തമിഴ് ചിത്രത്തിത്തിന്റെ തിരക്കിലാണ് കമൽഹാസൻ. അതിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും, ഇതിന് പുറമേയാണ് മഹേഷ് നാരായണനോടൊപ്പമുള്ള വര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

1992 ല്‍ പുറത്തിറങ്ങിയ തേവര്‍മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായിട്ടാണ് ഇവര്‍ ഒന്നിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേഷന്‍, കമല്‍ഹാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button