GeneralLatest NewsMollywoodNEWSTollywood

രക്ഷാബന്ധൻ കെട്ടി ചിരഞ്ജീവിക്ക് ജന്മദിനാശംസകൾ അറിയിച്ച് കീർത്തി സുരേഷ്: ചിത്രങ്ങൾ

‘ഭോലാ ശങ്കറി’ൽ ചിരഞ്ജീവിയോടൊപ്പം കീർത്തിയും എത്തുന്നുണ്ട്

ഹൈദരാബാദ് : നടൻ ചിരഞ്ജീവിക്ക് പിറന്നാൾ സമ്മാനവുമായി നടി കീർത്തി സുരേഷ്. രക്ഷാബന്ധൻ ദിനത്തിലായിരുന്നു ചിരഞ്ജീവിയുടെ ജന്മദിനവും. അതിനാൽ രക്ഷാബന്ധൻ കെട്ടികൊടുത്തുകൊണ്ടാണ് കീർത്തി ചിരഞ്ജീവിക്ക് ആശംസ അറിയിച്ചത്. തിരിച്ച് കീർത്തിക്ക്‌ ചിരഞ്ജീവി മധുരം നൽകുകയും ചെയ്തു.

‘ഭോലാ ശങ്കർ’, ‘ആചാര്യ’, ലൂസിഫർ എന്ന മലയാളം ചിത്രത്തിന്റെ റീമേക്കായ ‘ഗോഡ് ഫാദർ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ അഭിനയിക്കുകയാണ് ചിരഞ്ജീവി. ‘ഭോലാ ശങ്കറി’ൽ ചിരഞ്ജീവിയോടൊപ്പം കീർത്തിയും എത്തുന്നുണ്ട്.

66 വയസ്സ് പൂർത്തിയാക്കിയ ചിരഞ്ജീവിക്ക് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു.

shortlink

Related Articles

Post Your Comments


Back to top button