CinemaGeneralLatest NewsNEWSSocial MediaTollywoodVideos

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്: മെഷിൻ ഗണ്ണുമായി പവൻ കല്യാണിന്റെ അയ്യപ്പൻ നായർ

മെഷിൻ ഗണ്ണുമായി തുടരെ തുടരെ വെടിവയ്ക്കുന്ന പവൻ കല്യാണിന്റെ ‘അയ്യപ്പൻ നായരെ’യാണ് വീഡിയോയിൽ കാണാൻ കാണുന്നത്

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്. ചിത്രത്തിലെ പവൻ കല്യാണിന്റെ എൻട്രി മ്യൂസിക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മെഷിൻ ഗണ്ണുമായി തുടരെ തുടരെ വെടിവയ്ക്കുന്ന പവൻ കല്യാണിന്റെ ‘അയ്യപ്പൻ നായരെ’യാണ് വീഡിയോയിൽ കാണാൻ കാണുന്നത്.

ബ്രേക്ക് ടൈം വിത്ത് ഭീംല നായക് സ്റ്റൈല്‍ എന്നാണ് വീഡിയോയുടെ തലക്കെട്ട്. റാണ ദഗുബാട്ടിയാണ് കോശി കുര്യനായി തെലുങ്കിൽ എത്തുക.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസമായിരുന്നു പുനരാരംഭിച്ചത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്നു. ത്രിവിക്രം ഡയലോഗുകള്‍ രചിച്ചിരിക്കുന്നു. നിത്യ മേനോൻ ആണ് നായിക. രവി കെ. ചന്ദ്രൻ ഛായാഗ്രഹണം. 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button