GeneralLatest NewsMollywoodNEWS

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹൻലാലും

ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. അബുദാബി സാമ്പത്തിക വികസ വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറോ അല്‍ ഹമാദിയാണ് ഇരുവര്‍ക്കും വിസ നല്‍കിയത്. 10 വര്‍ഷത്തെ കാലാവധിയാണ് വിസക്കുള്ളത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അലിയും പങ്കെടുത്തു. മോഹന്‍ലാല്‍ വിസ സ്വീകരിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു. യുസഫ് അലിക്കും യുഎഇ സർക്കാരിനും താരം നന്ദി അറിയിച്ചു.

ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button