CinemaGeneralLatest NewsMovie GossipsNEWSTollywood

പ്രഭാസിന്റെ സലാറിൽ മോഹൻലാലിന് പകരം എത്തുന്നത് മറ്റൊരു നടൻ ?

കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാർ

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സലാർ. ചിത്രത്തിൽ പ്രധാന കഥാപാത്രമായി നടൻ മോഹൻലാലിനെയാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ഇതിനായി മോഹൻലാലിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ മോഹൻലാലിന് പകരം എത്തുന്നത് നടൻ ജഗപതി ബാബു ആണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിലെ ജഗപതി ബാബുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടുകൊണ്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജമന്നാർ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാർ. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. തിരക്കഥയും പ്രശാന്ത് തന്നെയാണ്. ശ്രുതി ഹാസനാണ് നായിക. ഛായാഗ്രഹണം ഭുവൻ ഗൗഡ. സംഗീതം രവി ബസ്രുർ.

shortlink

Related Articles

Post Your Comments


Back to top button