CinemaGeneralLatest NewsMollywoodMovie GossipsNEWS

അടുത്ത സുഹൃത്തുക്കളായിട്ടും നാദിര്‍ഷ ആദ്യം സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനെ എന്തുകൊണ്ട് നായകനാക്കിയില്ല?

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരുടെയും സൗഹൃദം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും നാദിര്‍ഷയുടെ മകളാണ്.

എന്നാൽ അടുത്ത സുഹൃത്തുക്കൾ ആയിട്ട് കൂടി നാദിർഷ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിൽ ദിലീപ് എന്തുകൊണ്ട് നായകനായില്ല എന്നുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്ന് ദിലീപിന് പറ്റിയ ഒരു തിരക്കഥ വന്നാല്‍ ഉടന്‍ അത് സംഭവിക്കും എന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. ഒടുവില്‍ അത് സംഭവിച്ചു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

കേശു ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തില്‍ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

കേശു ഈ വീടിന്‍റെ നാഥൻ എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നാദിർഷായുടെ ഉമ്മ ആയിഷ ബീവി ആയിരുന്നു നിർവ്വഹിച്ചത്.

അമര്‍ അക്ബ‍ർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി, തുടങ്ങിയവയാണ് നാദിര്‍ഷ സംവിധാനം ചെയ്ത സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button