GeneralLatest NewsMollywoodNEWSSocial Media

ആരെങ്കിലും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം തരണം: നൈല ഉഷ

മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് എത്തിയ നടിയാണ് നൈല ഉഷ

മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് എത്തിയ നടിയാണ് നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായി ചെയ്യുന്നതിനിടയിലായിരുന്നു നൈലയ്ക്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചത്. ജോലിയുടെ ഭാഗമായി നിരവധി സംവിധായകരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു നൈല. ഒടുവിൽ കുഞ്ഞനന്തന്റെ ക്രൂവും പ്രമേയവുമൊക്കെ ഇഷ്ടമായതോടെയായിരുന്നു താരം അഭിനയിക്കാന്‍ തീരുമാനിച്ചത്.

ഇപ്പോഴിതാ, ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നൈല. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഒരു അവസരം തരൂ എന്നും നൈല ഉഷ പറയുന്നു.

‘ആകാശത്തേക്ക് നോക്കുന്നതും കോടാനുകോടി നക്ഷത്രങ്ങളെ കാണുന്നത് സങ്കൽപ്പിക്കുക … ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നത് അങ്ങനെയാണ്. ആരെങ്കിലും എന്നെയുടനെ അദ്ദേഹത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിപ്പിക്കൂ,’ എന്നും നൈല കുറിക്കുന്നു.

https://www.instagram.com/p/CS_KWCrhfAM/?utm_source=ig_embed&ig_rid=8b4c005c-5ae7-40c6-8ed6-8c4344d46146

ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button