GeneralLatest NewsMollywoodNEWSSocial Media

ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു: നൗഷാദിന്റെയും ഭാര്യയുടെയും വിയോഗത്തിൽ ആന്‍റോ ജോസഫ്

അള്ളാഹു ഭൂമിയിൽ നഷ്‌വ മോളെ ചേർത്തുപിടിച്ചുകൊള്ളും, വേദനയോടെ ആന്റോ ജോസഫ്

ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായിരുന്ന നൗഷാദിന് ആദരാഞ്ജലികളുമായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. നൗഷാദിന്റെ വിയോഗത്തിൽ ദുഃഖം അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തെ കുറിച്ചും ആന്റോ പറയുന്നു. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് ആന്റോ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും..’, ആന്‍റോ ജോസഫ് കുറിച്ചു.

ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു നൗഷാദിന്റെ മരണം.

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ,ലയൺ, സ്‍പാനിഷ് മസാല, പയ്യന്‍സ് എന്നീ ചിത്രങ്ങളായിരുന്നു അദ്ദേഹം നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button