GeneralLatest NewsMollywoodNEWSSocial Media

ബിജു മേനോനും സുഹൃത്തുക്കൾക്കുമൊപ്പം അടിച്ചുപൊളിച്ച് സംയുക്ത വർമ്മ: ചിത്രങ്ങൾ

നീളൻ തലമുടി ബൺ ആക്കി കെട്ടിയൊതുക്കിയുള്ള ലുക്കിലാണ് ബിജു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് സിനിമയിൽ നിന്ന് സംയുക്ത വിട്ടു നിൽക്കുകയും ചെയ്തു. എങ്കിലും പൊതുവേദികളിലും ചടങ്ങുകളിലുമെല്ലാം സംയുക്ത സജീവമാണ്. സോഷ്യൽ മീഡിയയിലൂടെയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള സംയുക്ത ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബിജു മേനോനും, കുടുംബങ്ങൾക്കുമൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നീളൻ തലമുടി ബൺ ആക്കി കെട്ടിയൊതുക്കിയുള്ള ലുക്കിലാണ് ബിജു മേനോൻ. സംയുക്തയും വെക്കേഷന് മൂഡിലെ ലുക്കിലാണ്. തന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇവരെയും ഉൾപ്പെടുത്തുന്നു എന്നാണ് സംയുക്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CTEihYep3gD/?utm_source=ig_web_copy_link

സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ല എന്നാണ് പലപ്പോഴും താരം പറയാറുള്ളത്. അഭിനയം നിർത്താൻ ബിജുമേനോൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പല അഭിമുഖങ്ങളിലും സംയുക്ത വ്യക്തമാക്കിയിട്ടുമുണ്ട്. അടുത്തിടയിൽ ഒരു പരസ്യത്തിലൂടെ വീണ്ടും താരം തിരിച്ചെത്തിയത് വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button