CinemaGeneralLatest NewsMollywoodNEWSSocial Media

ആദ്യ ചിത്രം റിലീസായ ദിവസം തന്ന നൗഷാദിന്റെ വിയോഗം

മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം 2004 ഓഗസ്റ്റ് 27നായിരുന്നു റിലീസ് ചെയ്തത്

പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ കെ നൗഷാദിന്റെ വിയോ​ഗ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇന്ന് രാവിലെയായിരുന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം വിടവാങ്ങിയത്. ഇപ്പോഴിതാ അദ്ദേഹം മരിച്ച ഇതേ ദിവസം തന്നെയാണ് നൗഷാദ് നിർമ്മിച്ച ആദ്യ ചിത്രം കാഴ്ചയും റിലീസ് ചെയ്തതെന്ന് പറയുകയാണ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ.

‘നൗഷാദ് ഇക്ക മരിച്ച ഈ ദിനത്തിന് ഒരു അപുർവ യാദൃശ്ചികതയുണ്ട്. 2004 ഓഗസ്റ്റ് 27നായിരുന്നു ഇക്ക ആദ്യമായി നിർമിച്ച കാഴ്ച എന്ന സിനിമ റിലീസായത്’ , ബാദുഷ കുറിച്ചു.

മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം 2004 ഓഗസ്റ്റ് 27നായിരുന്നു റിലീസ് ചെയ്തത്. കോളജിൽ നൗഷാദിന്‍റെ സീനിയര്‍ ആയിരുന്നു ബ്ലെസ്സി. പി പദ്‍മരാജനൊപ്പം അസിസ്റ്റന്‍റ് ആയി സിനിമാജീവിതം തുടങ്ങിയ ബ്ലെസ്സി ആദ്യചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോൾ നിര്‍മ്മാതാവിന്‍റെ റോളില്‍ പിന്തുണയുമായെത്തിയത് നൗഷാദ് ആയിരുന്നു.

തിയറ്റര്‍ വിജയത്തിനൊപ്പം നിരവധി പുരസ്‍കാരങ്ങളും ചിത്രത്തെ തേടിയെത്തി. അത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡില്‍ അഞ്ച് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button