CinemaGeneralLatest NewsMollywoodNEWS

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു : ‘മേരി ആവാസ് സുനോ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മഞ്ജുവും ജയസൂര്യയും ഒരു കുളക്കടവില്‍ ഒരുമിച്ച് ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുവും ജയസൂര്യയും ഒരു കുളക്കടവില്‍ ഒരുമിച്ച് ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മമ്മൂട്ടി ഫേസ്ബുക്കില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു. ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഒരു സിനിമ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആര്‍.ജെ ശങ്കറും പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരാളാണ്. പ്രിയ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയോടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുകയാണ്. മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. ശിവദയും പ്രധാന വേഷത്തില്‍ ഒപ്പം ഉണ്ട്. ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രിയപ്പെട്ട പ്രജേഷാണ് തിരക്കഥയും സംവിധാനവും. വലിയ പ്രതീക്ഷകളാണ് ഉള്ളത്. കൂടെയുണ്ടാവണം എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.

https://www.facebook.com/Jayasuryajayan/posts/382030089940430

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍. എ. ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. സംഗീതം എം.ജയചന്ദ്രന്‍, വരികള്‍ ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ ,പ്രോജക്ട് ഡിസൈന്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കിരണ്‍ രാജ് കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് ലിബിസണ്‍ ഗോപി പി ആര്‍ ഒ വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button