CinemaGeneralLatest NewsMovie GossipsNEWSTollywood

ലൂസിഫർ തെലുങ്ക്: ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും

ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപനം മുതലേ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹൻരാജ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തെ നടൻ ചിരഞ്ജീവി അവതരിപ്പിക്കും. ലൂസിഫറിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് അവതരിപ്പിച്ച ‘സയീദ് മസൂദ്’ എന്ന കഥാപാത്രത്തിനായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ക്ഷണിച്ചതായി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇതിനായി ചിരഞ്ജീവി സൽമാനെ സമീപിച്ചതായും എന്നാൽ നടൻ വേഷം നിരസിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ ഗോഡ്‍ഫാദറിന്‍റെ ഭാഗമാകുമെന്നു തന്നെയാണ് പുതിയ വിവരം.

ചിരഞ്ജീവിയുടെ 153-ാം ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഭാഗമാവുമെന്ന് ഫിലിംഫെയര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ എത്തുന്നതോടെ ചിത്രത്തിന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ കൈവരുമെന്നും വിപണിമൂല്യം വര്‍ധിക്കുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

മലയാളത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ബിജു മേനോന്‍ അവതരിപ്പിക്കുമെന്നും മഞ്ജു വാര്യര്‍ക്കു പകരം നയന്‍താരയും ടൊവിനോയ്ക്കു പകരം വിജയ് ദേവരകൊണ്ടയും എത്തുമെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നാലേ ഇവ വിശ്വാസത്തിലെടുക്കാനാവൂ.

shortlink

Related Articles

Post Your Comments


Back to top button