
തെലുങ്ക് നടൻ സന്ദീപ് കിഷനും നടൻ വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘മൈക്കിള്‍’. രഞ്ജിത് ജയക്കോടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന് ചിത്രത്തില്‍ എത്തുക.
Thank you Anna…
For truly being The Makkal Selvan ❤️@VijaySethuOffl 🔥Humbly announcing our Ambitious #MICHEAL
A @jeranjit Film
A @SVCLLP & @KaranCOffl
Happy Birthday @AsianSuniel Sir,Love you❤️#NarayanDasNarang #BharathChowdary #PuskurRamMohanRao
@MichaelTheFilm pic.twitter.com/h5JryA9XzS
— Sundeep Kishan (@sundeepkishan) August 27, 2021
ഭരത് ചൗധരിയുടെയും പുസ്കൂര്‍ റാം മോഹന്‍ റാവുവിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമാണ് മൈക്കിള്‍. നാരായണ്‍ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പിന്നീട് വെളിപ്പെടുത്തും. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Post Your Comments