CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

‘അത്ഭുത ദ്വീപ് 2 ‘: എല്ലാം ഒത്തു വന്നാൽ അത് സംഭവിക്കും, ഗിന്നസ് പക്രു

'അത്ഭുത ദ്വീപ് 2' ഉണ്ടാകും എന്ന ശുഭ സൂചന വിനയൻ സർ നൽകി കഴിഞ്ഞുവെന്ന് ഗിന്നസ് പക്രു

പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘അത്ഭുത ദ്വീപ്’. ഗിന്നസ് പക്രു, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രം 2005 ലാണ് റിലീസ് ചെയ്തത്. ഈ സിനിമയിലൂടെയാണ് അജയ് കുമാർ എന്ന നടൻ ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുന്നതും, ഗിന്നസ് പക്രു എന്ന പേര് ലഭിക്കുന്നതും. ഇപ്പോഴിതാ തന്റെ കരിയറിലെ വഴിത്തിരിവായ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് ഗിന്നസ് പക്രു.

‘അത്ഭുത ദ്വീപ് 2’ ഉണ്ടാകും എന്ന ശുഭ സൂചന വിനയൻ സർ നൽകി കഴിഞ്ഞു. എല്ലാം ഒത്തു വന്നാൽ അത് സംഭവിക്കും എന്നാണ് പക്രു പോസ്റ്റിലൂടെ പറയുന്നത്.

ഗിന്നസ് പക്രുവിന്റെ വാക്കുകൾ:

ഒരുപാട് ചെറിയ ജീവിതങ്ങൾക്ക് ആത്മവിശ്വാസം നൽകിയ ദ്വീപ്…. ഒരു ചിത്രം കാലങ്ങൾ കഴിഞ്ഞും ചർച്ച ചെയ്യപെടുന്നുണ്ടെങ്കിൽ അത് സംവിധായകനും അണിയറ പ്രവർത്തകർക്കും പൊൻ തൂവലാണ്.’അത്ഭുത ദ്വീപ് 2′ ഉണ്ടാകും എന്ന ശുഭ സൂചന വിനയൻ സർ നൽകി കഴിഞ്ഞു. എല്ലാo ഒത്തു വന്നാൽ അത് സംഭവിക്കും…. ഇന്നും സോഷ്യൽ മീഡിയയിൽ പല തരത്തിൽ ട്രാളായും, എഴുത്തുകളായും ,പോസിറ്റീവ് എനർജി നൽകി ഞങ്ങളുടെ ദ്വീപ് നിറഞ്ഞു നിൽക്കുന്നു, എന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button