CinemaGeneralKollywoodLatest NewsNEWSTeasersVideos

ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക്: ‘കൂഗിൾ കുട്ടപ്പ’യുടെ ടീസർ

മലയാളത്തിൽ സുരാജ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ തമിഴിൽ നടനും സംവിധായകനുമായ കെ.എസ് രവികുമാറാണ് അവതരിപ്പിക്കുന്നത്

സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സിനിമയുടെ തമിഴ് റീമേക്ക് പുറത്തിറങ്ങാൻ പോകുന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ‘കൂ​ഗിൾ കുട്ടപ്പ’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ശബരിയും ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്.

മലയാളത്തിൽ സുരാജ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ തമിഴിൽ നടനും സംവിധായകനുമായ കെ.എസ് രവികുമാറാണ് അവതരിപ്പിക്കുന്നത്. രവികുമാറിന്റെ അസിസ്റ്റന്റുകളായി പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ച ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ബി​ഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് ചിത്രത്തലെ മറ്റ് താരങ്ങൾ. യോ​ഗി ബാബുവും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. ​ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button