GeneralLatest NewsMollywoodNEWSSocial MediaVideos

ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ: പൊട്ടിക്കരഞ്ഞ് നൗഷാദിന്റെ മകൾ നഷ്‌വ, വീഡിയോ

ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 13 വയസുകാരിയായ നഷ്‌വയ്ക്ക് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്

തിരുവല്ല: ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ വിയോഗം. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. ഒടുവിൽ ഏക മകൾ നഷ്​വയെ തനിച്ചാക്കി നൗഷാദ് കൂടി യാത്രയായിരിക്കുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 13 വയസുകാരിയായ നഷ്‌വയ്ക്ക് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്.

നൗഷാദിന് അന്ത്യചുംബനം നൽകി വിട നൽകുന്ന നഷ്‌വയുടെ വീഡിയോ ഏവരെയും കണ്ണീരണിയിക്കുന്നതാണ്. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ്​ തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്​വ.

ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ്​ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.

 

 

shortlink

Related Articles

Post Your Comments


Back to top button