GeneralLatest NewsMollywoodNEWSSocial Media

ഓരോ സിനിമയും ഒരു പ്രതീക്ഷയാണ്, ഒന്ന് പിടിച്ചു നിൽക്കാനായി ഓടുവാണ്: വെറുതെ ഓരോന്ന് പറയരുത് അപ്പാനി ശരത് !

മോശം കമ്മറ്റിട്ടയാൾക്ക് അപ്പാനി ശരത് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ പുതിയ സിനിമ മിഷൻ സിയുടെ പോസ്റ്റർ പങ്കുവെച്ചെത്തിയ പോസ്റ്റിന് താഴെ മോശം കമ്മറ്റിട്ടയാൾക്ക് അപ്പാനി ശരത് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

തിയേറ്റർ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങൾ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് , വെറുതെ ഓരോന്ന് ഇങ്ങനെ പറയരുത് എന്ന് ആപ്പാണി പറയുന്നു.

അപ്പാനിയുടെ വാക്കുകൾ:

തിയേറ്റർ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങൾ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വർഷം ആയി ഒരു സിനിമ തീയേറ്ററിൽ വന്നിട്ട് എന്നിട്ടും ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കാനായി ഓടുവാ. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങൾക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും പക്ഷെ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി, എന്നും അദ്ദേഹം കമന്റിലൂടെ പറയുന്നുണ്ട്.

സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്നതാണ് ‘മിഷൻ സി’. ചിത്രത്തിൽ അപ്പാനി ശരത്തിനും മീനാക്ഷിക്കും പുറമെ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ് തുടങ്ങി നിരവധി താരങ്ങളാണ് വേഷമിടുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് വിനോദ് ഗുരുവായൂരാണ്. ഹണിയും പാര്‍ത്ഥസാരഥിയും ചേർന്നാണ് സംഗീത സംവിധാനം. ബിജിഎം എബി ടോം സിറിയക്കാണ്. എഡിറ്റിംഗ് റിയാസ് കെ ബദാറാണ്. സുനില്‍ ജി ചെറുകടവാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികള്‍ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button