BollywoodGeneralLatest NewsNEWS

മയക്കുമരുന്ന് കേസ്: നടൻ അർമാൻ കോലി അറസ്റ്റിൽ

നടന്‍റെ വീട്ടില്‍ അന്വേഷണസംഘം റെയ്‍ഡ് നടത്തുകയും, പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ബോളിവുഡ് നടൻ അർമാൻ കോലിയെ അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്‍റെ വീട്ടില്‍ അന്വേഷണസംഘം റെയ്‍ഡ് നടത്തുകയും, പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈകിട്ടോടെ ചോദ്യം ചെയ്യാനായി അർമാനെ എന്‍സിബി ഓഫീസിലേക്ക് വരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സംവിധായകന്‍ രാജ്‍കുമാര്‍ കോലിയുടെ മകനായ അര്‍മാന്‍ കോലി ബാലതാരമായി എണ്‍പതുകളിലാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് എല്‍ഒസി: കാര്‍ഗില്‍, ദുഷ്‍മന്‍ കെ ഖൂന്‍ പാനി ഹ, പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button