CinemaGeneralKollywoodLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിനും ജയം രവിയ്ക്കുമൊപ്പം ബ്രോഡാഡിയുടെ സെറ്റിൽ നിന്ന് കനിഹ

പൃഥ്വിരാജിനും ജയം രവിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ

പൃഥ്വിരാജിനും ജയം രവിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ. ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന ബ്രോഡാഡിയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രമാണിത്. ഇത് സ്പെഷ്യൽ ക്ലിക്ക് ആണെന്നും, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കളാണുള്ളത് എന്നും കനിഹ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

‘ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ് കാരണം ഈ ക്ലിക്ക് സ്പെഷ്യലാണ്, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കൾ’, കനിഹ കുറിച്ചു.

https://www.instagram.com/p/CTJnMXGpbdL/?utm_source=ig_web_copy_link

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യിൽ കനിഹ അഭിനയിക്കുന്നുണ്ട്. മീന,കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയും ബ്രോ ഡാഡിയുടെ ഭാഗമാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button