GeneralLatest NewsMollywoodNEWSSocial Media

വാക്കുകൾക്കതീതമാണ് ഈ വിടവാങ്ങൽ: സഹസംവിധായകൻ ജയന് ആദരാഞ്ജലിയുമായി മോഹൻലാൽ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത 'ആറാട്ടാ'ണ് ജയകുമാർ അവസാനം പ്രവർത്തിച്ച സിനിമ

സിനിമാപ്രവര്‍ത്തകരെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു പ്രശസ്‍ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാറിന്‍റെ (അഡ്വ: ജയിന്‍ കൃഷ്‍ണ) മരണം. ഹൃദയസ്‍തംഭനം മൂലം ഇന്നലെയായിരുന്നു 38 കാരനായ അദ്ദേഹത്തിന്‍റെ മരണം. ഇപ്പോഴിതാ ജയന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ തന്റെ ദുഃഖം പങ്കുവെച്ചത്.

‘പ്രിയസുഹൃത്തും ചീഫ് അസ്സോസിയേറ്റ് ഡയറക്റ്ററുമായ ജയന് ആദരാഞ്ജലികൾ. വാക്കുകൾക്കതീതമാണ് ഈ വിടവാങ്ങൽ’, മോഹൻലാൽ കുറിച്ചു.

ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ്‌ തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം ജയകുമാർ പ്രവർത്തിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത ‘ആറാട്ടാ’ണ് ജയകുമാർ അവസാനം പ്രവർത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭരണസമിതി അംഗവുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button