CinemaGeneralLatest NewsMollywoodNEWS

ജിയോ സിനിമാസിന്റെ ആദ്യ ചിത്രം ‘പിടികിട്ടാപ്പുള്ളി’: ചിരിപ്പിച്ച് മറീനയുടെ ക്രിസ്റ്റീന എന്ന കഥാപാത്രം

സിനിമയിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് മറീന മൈക്കിളിന്റെ ക്രിസ്റ്റീന എന്ന കഥാപാത്രം ആണ്

കൊവിഡ് കാലത്ത് സിനിമാപ്രേമികള്‍ക്ക് ശീലമായ ഒന്നാണ് ഡയറക്റ്റ് ഒടിടി റിലീസുകള്‍. ഇപ്പോഴിതാ ആ നിരയിലേക്കുള്ള പുതിയ എന്‍ട്രി നടത്തിയിരിക്കുകയാണ് ജിയോ സിനിമാസ്. സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ‘പിടികിട്ടാപ്പുള്ളി’യാണ് ജിയോ സിനിമയിലൂടെ റിലീസ് ചെയ്ത ചിത്രം. 27 നാണ് ചിത്രം പ്രേഷകരിലേക്കെത്തിയത്.

സണ്ണി വെയ്ൻ, ആഹാന കൃഷ്ണ, ലാലു അലക്സ് എന്നിവരെല്ലാരും അടങ്ങുന്ന വലിയ ഒരു താരനിര തന്നെ സിനിമയിൽ ഉണ്ട്. എങ്കിലും ഈ സിനിമയിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് മറീന മൈക്കിളിന്റെ ക്രിസ്റ്റീന എന്ന കഥാപാത്രം ആണ്.

ചെകുത്താനും കടലിനും നടുക്ക് എന്ന പോലെ രണ്ട് പ്രശ്നക്കാരുടെ ഇടയിൽപ്പെട്ട് എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നിൽക്കുന്ന ഒരു കഥാപാത്രം ആണ് ക്രിസ്റ്റീന. ഒരു വശത്ത് കിഡ്നാപ്പ് ചെയ്യപ്പെട്ട തന്റെ ബോസ്സും മറുവശത്ത് കിഡ്നാപ്പ് ചെയ്തുകൊണ്ട് വന്ന ശിവൻ എന്നയാളെയും പേടിച്ച് നിൽക്കുകയും പക്ഷെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഉള്ള ചിന്തയും എല്ലാം ഒരേ സമയം നടക്കുകയാണ് കഥാപാത്രത്തിന്റെ ഉള്ളിൽ.

ഇത്രയും കാര്യങ്ങൾ ഒരുമിച്ച് നടക്കുമ്പോൾ ഇതെല്ലാം പ്രേക്ഷകരിൽ എത്തിച്ചതിൽ മറീന മൈക്കിളിന്റെ പ്രകടനം അത്രയും മികച്ചതായിരുന്നു. തന്റെ മനസ്സിൽ നടക്കുന്നത് മുഖത്ത് വരുത്താൻ ഒരു നല്ല അഭിനേതാവിന് മാത്രം കഴിയുകയുള്ളു. ഈ കഥാപാത്രത്തിലൂടെ മറീന ഒരിക്കൽ കൂടി തന്റെ അഭിനയ മികവ് കാഴ്ചവയ്ക്കുമ്പോൾ ഇനി വരാനിരിക്കുന്ന സിനിമകളുടെ പ്രതീക്ഷ കൂടുകയാണ്.

വാർത്ത പ്രചരണം: പി.ശിവപ്രസാദ്

shortlink

Related Articles

Post Your Comments


Back to top button