CinemaGeneralLatest NewsNEWSShort FilmsTollywood

‘ഹു ദി അൺനോൺ’: ഒരു ലക്ഷം കാഴ്ച്ചക്കാരുമായി സൈക്കോ ത്രില്ലർ വെബ് സീരീസ്

മികച്ച പ്രതികരണമാണ് ആദ്യ എപ്പിസോഡിന് ലഭിക്കുന്നത്

അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസാണ് ‘ഹു ദി അൺനോൺ’. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തിയ ഈ ത്രില്ലർ വെബ് സീരീസിൻ്റെ ആദ്യ എപ്പിസോഡ് സിനിയ, തീയറ്റർ പ്ലേ, ഹൈ ഹോപ്സ് ഉൾപ്പടെ പ്രമുഖ എട്ട് പ്ലാറ്റ്ഫോമുകളിലൂടെ ആഗസ്റ്റ് 12 നാണ് റിലീസ് ചെയ്തത്.

മികച്ച പ്രതികരണമാണ് ആദ്യ എപ്പിസോഡിന് ലഭിക്കുന്നത്. ഒരു ലക്ഷത്തിൽ മേൽ കാഴ്ചക്കാരെയാണ് ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യഭാഗം ചെറുതാണെങ്കിലും തീർത്തും ത്രില്ലിംഗ് ആണ്. ഒരു മൂന്നാം കക്ഷി എന്ന നിലയിൽ, കാഴ്ചക്കാരനും ഈ യാത്രയിൽ സജ്ജമാക്കിയിരിക്കുന്നു അണിയറപ്രവർത്തകർ എന്നതും ശ്രദ്ധേയമാണ്. ആദ്യ രംഗം ഒരു ചായക്കടയിൽ നിന്നാണ് തുടങ്ങുന്നത്. ഒരു സാധാരണ സംഭാഷണം നടക്കുന്നു. നിങ്ങൾ ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ, ഒരു സീൻ ഉണ്ട് സംഭാഷണത്തിൽ നിന്ന് കാഴ്ചക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെൻറിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ഒരുക്കിത്തരുന്നുണ്ട്. സംവിധായകൻ തന്നെ കഥയെഴുതിയ ഈ വെബ്സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധൻ അനീഷ് കുമാറാണ്. ഇതിൽ അർജുൻ, കാവ്യ, അഭി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.

പി.ആർ.ഒ – പി.ശിവപ്രസാദ്

shortlink

Related Articles

Post Your Comments


Back to top button