CinemaGeneralKollywoodLatest NewsNEWSSocial MediaVideos

വിജയ് സേതുപതിയുടെ നായികയായി തപ്‌സി: ‘അനബെൽ സേതുപതി’ ട്രെയ്‌ലർ പുറത്തിറങ്ങി

ഒരു കോമഡി-ഹൊറര്‍ ചിത്രമായിരിക്കും അനബെല്‍ സേതുപതിയെന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാകുന്നത്

നടൻ വിജയ് സേതുപതിയും നടി തപ്‍സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘അനബല്‍ സേതുപതി’. നവാഗതനായ ദീപക് സുന്ദര്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ കോമഡിയാണ്.  ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

സേതുപതി രാജാവിന്റെയും അദ്ദേഹത്തിന്റെ ഭാവി വധുവായ അനബെല്ലിനെ കുറിച്ചുമുള്ള കഥയാണ് ചിത്രം പറയുന്നത്. സേതുപതി അനബെല്ലിന് വേണ്ടി പണി കഴിപ്പിച്ച കൊട്ടാരമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരു കോമഡി-ഹൊറര്‍ ചിത്രമായിരിക്കും അനബെല്‍ സേതുപതിയെന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാകുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം ജയ്‍പൂരില്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാഷന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button