CinemaGeneralKollywoodLatest NewsMollywoodNEWSTollywood

‘രാധേ ശ്യാം’: പ്രഭാസ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

തെന്നിന്ത്യന്‍ താരം പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘രാധേ ശ്യാം’. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായിക. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് സിനിമയുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് പ്രഭാസ്.

മലയാളത്തിലടക്കമുള്ള ഭാഷകളിലാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

https://www.instagram.com/p/CTLx-kwKa37/?utm_source=ig_embed&ig_rid=5abfff13-1927-43ea-a199-4bcccc73d016

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് എത്തുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വരുന്ന ജനുവരി 14 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button