CinemaGeneralHollywoodLatest NewsNEWSWorld Cinemas

‘എക്സ്പന്‍ഡബിള്‍സ് നാലാം ഭാഗം’: ചിത്രീകരണം ഉടൻ ആരംഭിക്കും

അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും

ആക്ഷന്‍ ചിത്രം എക്സ്പന്‍ഡബിള്‍സിന് നാലാം ഭാഗം വരുന്നതായി റിപ്പോർട്ട്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് എക്സ്പെൻഡബിൾസ് സീരീസിലെ നാലാം ഭാഗം പ്രഖ്യാപിക്കുന്നത്. ആക്ഷന്‍ ഹീറോ ടോണി ജാ ഉള്‍പ്പടെ വമ്പന്‍ താരനിരയാണ് നാലാം ഭാഗത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലൊണൊപ്പം ചേരുന്നത്. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

സില്‍വസ്റ്റര്‍ സ്റ്റാലൊന്‍, ജേസന്‍ സ്റ്റാഥം, ഡോള്‍ഫ് ലുന്‍ഡ്ഗ്രെന്‍ എന്നിവര്‍ക്കൊപ്പം ടോണി ജായും മേഗന്‍ ഫോക്സും ചേരുന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന മുൻ ചിത്രങ്ങളില്‍ സ്റ്റാലൊണ്‍ അവതരിപ്പിച്ച ബാര്‍നി റോസെന്ന കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇത്തവണ ജേസണ്‍ സ്റ്റാഥം അവതരിപ്പിക്കുന്ന ലീ ക്രിസ്മസാണ് കേന്ദ്രകഥാപാത്രമായെത്തുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button