GeneralKollywoodLatest NewsNEWSSocial Media

ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ജ്യോതിക സ്വന്തമാക്കിയത് 15 ലക്ഷത്തിൽ അധികം ഫോളോവേഴ്‍സിനെ !

ജ്യോതികയെ സ്വാഗതം ചെയ്തുകൊണ്ട് സൂര്യയും കമന്റുമായി എത്തിയിരുന്നു

ഇന്നലെയാണ് പ്രേഷകരുടെ പ്രിയ നടി ജ്യോതിക ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. നടിയെ സ്വാഗതം ചെയ്തുകൊണ്ട് ഭർത്താവ് സൂര്യയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒറ്റ ദിവസം കൊണ്ട് 15 ലക്ഷത്തിൽ അധികം ഫോളോവേഴ്‍സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ജ്യോതിക സ്വന്തമാക്കിയിരിക്കുന്നത്.

ഹിമാലയൻ യാത്രയില്‍ നിന്നുള്ള ഫോട്ടോയാണ് ജ്യോതിക ആദ്യമായി പങ്കുവെച്ചത്. ‘സ്വാതന്ത്ര്യദിനത്തിലെ ഹിമാലയന്‍ യാത്ര, മനോഹരമായ കശ്മീര്‍ ഗ്രേറ്റ് തടാകം, 70 കിലോമീറ്റര്‍ ട്രക്കിങ് എന്നിങ്ങനെ യാത്രയുടെ വിശേഷങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതം ജീവിച്ച് തുടങ്ങാത്തിടത്തോളം അത് ഒരു എക്‌സിസ്റ്റന്‍സ് മാത്രമാണെന്നാണ് ജ്യോതിക കുറിക്കുന്നത്. ഇന്ത്യ വളരെ മനോഹരിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു’. ഒട്ടേറെ പേരാണ് ജ്യോതികയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CTOe4OTPwHi/?utm_source=ig_web_copy_link

‘എന്റെ പൊണ്ടാട്ടി, ഇൻസ്റ്റയിൽ നിന്നെ കണ്ടതിൽ ആവേശത്തിലാണ് ഞാൻ.’–എന്ന സൂര്യയുടെ കമന്റിന് എൺപതിനായിരത്തോളം ലൈക്സ് ആണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button