CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWS

രാംചരൺ-ശങ്കർ ചിത്രത്തിന്റെ കഥ മോഷ്ടിച്ചത്: പരാതിയുമായി കാർത്തിക് സുബ്ബരാജിന്റെ സഹപ്രവർത്തകൻ

ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ ആര്‍സി15ന്റെ കഥ തേെന്റതാണെന്ന് പറഞ്ഞ് സെല്ലമുത്തു പരാതി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം

പ്രഖ്യാപനം മുതലേ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍സി 15 ‘. ഇപ്പോഴിതാ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സെല്ലമുത്തുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ ആര്‍സി15ന്റെ കഥ തേെന്റതാണെന്ന് പറഞ്ഞ് സെല്ലമുത്തു പരാതി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

നിലവില്‍ അസോസിയേഷന്‍ പരാതി പരിശോധിക്കുകയാണ്. രണ്ട് ഭാഗങ്ങള്‍ക്കും പറയാനുള്ളത് കേട്ടതിന് ശേഷമായിരിക്കും അസോസിയേഷന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ശങ്കറിന് നിരവധി സിനിമകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ കാര്‍ത്തിക് സുബ്ബരാജിനോട് രാം ചരണിന് വേണ്ടി ഒരു കഥ എഴുതാന്‍ ശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു.

ആര്‍സി15 ഉടന്‍ ചിത്രീകരണം ഉടൻ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആര്‍ സി 15 നിര്‍മ്മിക്കുന്നത് വെങ്കിടേശ്വര ക്രിയേഷന്‍സാണ്. ബോളിവുഡ് താരം കിയാര അദ്വാനി, ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button