BollywoodGeneralLatest NewsNEWSSocial Media

മാലിദ്വീപിൽ അവധി ആഘോഷിച്ച് സണ്ണി ലിയോൺ: ചിത്രങ്ങൾ

കുടുംബത്തോടൊപ്പമാണ് സണ്ണി മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയത്

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ബീച്ച്, പൂൾ, ജലാശയങ്ങൾ എന്നിവിടങ്ങൾ സണ്ണി ലിയോണിയുടെ ഇഷ്‌ട ലൊക്കേഷനുകളാണ്. ഇവിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ സണ്ണി പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് സണ്ണി മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CTPyVrABHbo/?utm_source=ig_web_copy_link

അതേസമയം ഷീറോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും നായികയായി ചുവടു വെച്ചിരിക്കുകയാണ് സണ്ണി. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമ ഒരു സൈക്കളോജിക്കൽ ത്രില്ലറാണ്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button