CinemaGeneralLatest NewsNEWSSocial MediaSongsTollywoodVideos

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് : ടൈറ്റിൽ ഗാനം പുറത്തുവിട്ടു

പവന്‍ കല്യാണിന്റെ ജന്മദിനത്തിലാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്

മലയാള സൂപ്പർ ഹിറ്റ് സിനിമ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ആണ് ‘ഭീംല നായക്’. പവന്‍ കല്യാണാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ടൈറ്റില്‍ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍. പവന്‍ കല്യാണിന്റെ ജന്മദിനത്തിലാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്.

രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. സംഗീത സംവിധായകനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരാണ് ആലാപനം.

‘അയ്യപ്പനും കോശി’യിലെ ടൈറ്റില്‍ സോംഗ് ഏറെ പ്രേക്ഷകശ്രദ്ധ ആര്‍ജ്ജിച്ച ഒന്നായിരുന്നു. നഞ്ചമ്മ വരികളെഴുതി ആലപിച്ച ‘കലക്കാത്ത’ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

shortlink

Related Articles

Post Your Comments


Back to top button